ഒരു സ്ത്രീ യാത്രക്കാരി മരണപ്പെട്ടു, 10 പേരുടെ നില ഗുരുതരാവസ്ഥയിൽ
കോഴിക്കോട് :- കോഴിക്കോട് പുല്ലൂരാംപാറയിൽ കാളിയമ്പുഴയിലേക്ക് കെഎസ്ആർടിസി പുഴയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ യാത്രക്കാരി മരണപ്പെട്ടു. ആലക്കാംപൊയിൽ സ്വദേശി രാജേശ്വരി ആണ് മരിച്ചത്. പത്തു പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു.കൈവരിയില്ലാത്ത പാലത്തിൽ നിന്നും നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബസ്സിൽ 50 ഓളം യാത്രക്കാർ ഉണ്ടായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം നടന്നത്. അൻപതോളം പേരാണ് അപകട സമയം ബസ്സിൽ ഉണ്ടായിരുന്നത്. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്താനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ യാത്രക്കാർ ബസിൽ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്. പരിക്കേറ്റവരെ മുക്കത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനം നടന്നു വരികയാണ്.