മയ്യിൽ:- കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) മയ്യിൽ മണ്ഡലം സമ്മേളനം ഗാന്ധിഭവൻഹാളിൽ നടന്നു.മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക ഡി.എ.കുടിശ്ശികകൾ അനുവദിക്കുക, പെൻഷൻ പരിഷ്കരണ പദ്ധതികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
മണ്ഡലം പ്രസിഡണ്ട് പി. ശിവരാമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.കെ. സുധാകരൻ ഉൽഘാടനം ചെയ്തു. ജില്ലാസെക്രട്ടരി കെ.സി. രാജൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.ശശിധരൻ, സി.ശ്രീധരൻ മാസ്റ്റർ, പി.കെ.പ്രഭാകരൻ, കെ.പി. ചന്ദ്രൻ, എം.ബാലകൃഷ്ണൻ ,സി.ഒ ശ്യാമള ടീച്ചർ, ഇ. ഉണ്ണികൃഷ്ണൻ , ആർ. ദിവാകരൻ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ഇ ഉണ്ണികൃഷ്ണൻ പ്രസിഡണ്ട്, കെ. ബാലകൃഷ്ണൻ, പി.വി. കോമളവല്ലി (വൈസ് പ്രസിഡണ്ടുമാർ), ആർ. ദിവാകരൻ , സെക്രട്ടരി, കെ.കെ. രാമചന്ദ്രൻ, ടി.വി. അനിൽകുമാർ (ജോ.സെക്രട്ടറിമാർ), പി.പി. മുഹമ്മദ് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.