ചേലേരി :- നൂറ് വയസ്സ് തികയുന്ന ചേലേരിയിലെ കോൺഗ്രസ്സ് തറവാട്ടിലെ തലമുതിർന്ന അംഗവും ചേലേരി എ.യു.പി സ്കൂൾ മാനേജറുമായ എം.നാരായണി മാരസ്യാർക്ക് ആദരവ് നൽകി.
ഭവനത്തിൽ വെച്ച് നടന്ന ചടങ്ങിൽ മുതിർന്ന കോൺഗ്രസ്സ് നേതാവ് എം.അനന്തൻ മാസ്റ്റർ, ചേലേരി മണ്ഡലം പ്രസിഡണ്ട് എം.കെ സുകുമാരൻ, മുൻ മണ്ഡലം പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ ,ബ്ലോക്ക് കമ്മറ്റിയംഗം കെ.വി പ്രഭാകരൻ, ബ്ലോക്ക് സിക്രട്ടറി കെ.മുരളീധരൻ മാസ്റ്റർ, ബൂത്ത് പ്രസിഡണ്ട് എം.പി പ്രഭാകരൻ, മണ്ഡലം വൈസ് പ്രസിഡണ്ട് മാരായ കെ.പി അനിൽ കരാർ, കെ.കലേഷ്, യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് പ്രവീൺ ചേലേരി, ജവഹർ ബാലമഞ്ച് മണ്ഡലം കോഡിനേറ്റർ അഭിനവ് പി ആനന്ദ് എന്നിവർ നേതൃത്വം നൽകി. നാരായണി മാരസ്യാരുടെ മകൾ എം.ശാകംബരി , പേരമകൻ എം.സുജിത്ത് മാസ്റ്റർ എന്നിവർ പങ്കെടുത്തു.