വിദ്യാഭ്യാസ എക്സ്പോ നവംബർ 14,15 തീയ്യതികളിൽ കണ്ണൂർ ഗവ.എൻജിനിയറിങ് കോളേജിൽ


ധർമ്മശാല :- വൈജ്ഞാനികരംഗത്തെ നൂതന മുന്നേറ്റങ്ങൾ അടുത്തറിയുന്നതിന് അവസരം ഒരുക്കുന്നതിനുള്ള വിദ്യാഭ്യാസ എക്സ്പോ 14, 15 തീയതികളിൽ നടത്തും. ധർമശാലയിലെ കണ്ണൂർ എൻജിനിയറിങ് കോളേജിൽ നവംബർ 14 ന് രാവിലെ 10-ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. എം.വി ഗോവിന്ദൻ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് മണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർക്കായാണ് എക്സ്പോ ഒരുക്കുന്നത്. 14- ന് രാവിലെ പത്തിന് സന്തോഷ് ബാബു ഐ.എ.എസിൻ്റെ നേതൃത്വത്തിൽ സിവൽ സർവീസ്, 11.30-ന് എം.എസ് ജലീൽ കൊമേഴ്‌സ് ആൻഡ് മാനേജ്‌മെൻ്റ് സ്റ്റഡീസ്, ഉച്ചയ്ക്ക് രണ്ടിന് അനൂപ് അംബികയുടെ സ്റ്റാർട്ടപ്പുകളും സംരഭങ്ങളും, അൻവർ മുട്ടാഞ്ചേരിയുടെ പത്താംതരത്തിന് ശേഷമുള്ള ഉപരിപഠന സാധ്യതകൾ, ഉപരിപഠന മേഖലയിലെ സാമ്പത്തിക ആസൂത്രണവും വിദ്യാഭ്യാസവായ്പയും എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും.

രാവിലെ 11 മുതൽ വൈകീട്ട് 3.30 വരെ എൻജിനിയറിങ് കോളേജ് ലാബിൽ വിദ്യാർഥികൾക്കായി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും നടത്തും. 15-ന് രാവിലെ പത്തിന് മധു ഭാസ്കറിൻ്റെ ഗുഡ് പാരന്റ്റിങ്, ഡോ. അരുൺ സുരേന്ദ്രൻ്റെ എൻജിനിയറിങ് കോഴ്‌സ് സാധ്യതകൾ, 11.30-ന് സുശാന്ത് കുറുതിലിൻ്റെ ആർട്ടിഫിഷ്യൽ ഇൻലിജൻസ്, ഡോ. ആശ എസ്. കുമാറിൻ്റെ ഹെൽത്ത് സയൻസ്-വിവിധ സാധ്യതകൾ എന്നീ ക്ലാസുകൾ ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടിന് പ്രവീൺ പരമേശ്വറിൻ്റെ മാറുന്ന തൊഴിൽ സാധ്യതകൾ, കെ.ആർ അനുപിൻ്റെ വിദേശ രാജ്യങ്ങളിലെ ഉപരിപഠനം, ജ്യോതിഷ്‌കുമാറിൻ്റെ ഹ്യൂമാനിറ്റീസ് മേഖലകൾ എന്നീ ക്ലാസുകൾ ഉണ്ടാകും. വിദ്യാർഥികൾക്കായി രാവിലെ പത്തുമുതൽ വൈകീട്ട് 3.30 വരെ അപ്റ്റിറ്റ്യൂഡ് ടെസ്റ്റും നടത്തും. വിദ്യാർഥികൾ അവർ പഠിക്കുന്ന സ്ഥാപനങ്ങൾ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. മണ്ഡലത്തിന് പുറത്തുള്ളവർക്ക് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: 8848649239, 9447647280.

Previous Post Next Post