മയ്യിൽ :- 'തോൽപ്പിച്ചാൽ നിലവാരം കൂടുമോ? ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശം' എന്ന സന്ദേശമുയർത്തി ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി നയിക്കുന്ന വിദ്യാഭ്യാസ ജാഥയുടെ ഭാഗമായി സംഘാടക സമിതി രുപീകരിച്ചു. നവംബർ 17 ന് ജാഥയ്ക്ക് മയ്യിൽ യൂണിറ്റിലെ കവളിയോട്ട്ചാൽ ജനകീയ വായനശാലയിൽ സ്വീകരണം നൽകും.
ജനകീയ വായനശാലയിൽ വെച്ച് നടന്ന സംഘാടക സമിതി യോഗത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.എം സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി കെ.കെ കൃഷ്ണൻ പരിപാടി വിശദീകരിച്ചു. സംഘാടക സമതി ചെയർമാനായി ഇ.എം രമേശനെയും കൺവീനറായി സി.കെ പ്രേമരാജനെയും തെരഞ്ഞെടുത്തു.
പരിപാടിയുടെ ലഘുലേഖ പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.എം രമേശന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. സി.വിനോദ് വി.പി രതി, കെ.മോഹനൻ , ടി.പ്രദീപൻ എന്നിവർ സംസാരിച്ചു. 'ലൂക്ക കലണ്ടർ 2025' ടി.ബാലകൃഷ്ണന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പി.കെ പ്രഭാകരൻ സ്വാഗതവും കെ.സജിത്ത് നന്ദിയും പറഞ്ഞു.