ജവഹർ ബാല മഞ്ച് കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി ശിശുദിന സന്ദേശറാലി നടത്തി


മയ്യിൽ:-
ജവഹർ ബാല മഞ്ച് കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി മയ്യിൽ ടൗണിൽ ശിശുദിന സന്ദേശയാത്ര നടത്തി.  കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി ശശിധരൻ ബാല മഞ്ച് ബ്ലോക്ക് ചെയർമാൻ രാജേഷ് ചൂളിയാടിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

ജവഹർ ബാല മഞ്ച് ബ്ലോക്ക് കോഡിനേറ്റർമാരായ പി.വേലായുധൻ, തീർത്ഥ നാരായണൻ, മണ്ഡലം ചെയർമാൻമാരായ സുനി ത്ത് . കെ , സുനീത അബൂബക്കർ ,അഭിനവ്. പി, സജീവൻ. സി, സുധാമണി. കെ.വി, താജുദ്ദീൻ. കെ.പി, എന്നിവർ നേതൃത്വം നല്കി.

Previous Post Next Post