കൊളച്ചേരി :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 'മെമ്മറീസ് ഓഫ് 1979 - 80 SSLC ബാച്ച് ' പൂർവ്വവിദ്യാർത്ഥി സംഗമം ഡിസംബർ 8 ഞായറാഴ്‌ച രാവിലെ 10 മണിക്ക് വിവിധ കലാപരിപാടികളോടെ കൊളച്ചേരിമുക്കിലെ മുല്ലക്കൊടി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
മദനൻ.പി യുടെ അധ്യക്ഷതയിൽ വേണുഗോപാലൻ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്യും. ഗുരുക്കന്മാരുടെ അനുഗ്രഹ പ്രഭാഷണം, പരിചയപ്പെടൽ, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ , ഉച്ചഭക്ഷണം സമ്മാനദാനം എന്നിവ ഉണ്ടായിരിക്കും.