'ശ്രീ മുത്തപ്പൻ അരവണ പായസം' , ഭക്തരെ തെറ്റിദ്ധരിപ്പിച്ച് പറശ്ശിനിയിൽ മുത്തപ്പന്റെ പേരിൽ വ്യാജപ്രസാദം വിൽക്കുന്നതായി പരാതി


പറശ്ശിനിക്കടവ് :- ഭക്തരെ തെറ്റിദ്ധരിപ്പിച്ച് മുത്തപ്പന്റെ പേരിൽ വ്യാജപ്രസാദം വിൽക്കുന്നതായി പരാതി. 'ശ്രീ മുത്തപ്പൻ അരവണ പായസം' പേരിലാണ് പറശ്ശിനിക്കടവിൽ പ്രസാദം വിൽക്കുന്നത്. മുത്തപ്പന് നിവേദ്യമായി എവിടെയും പായസം നൽകാറില്ല. അരവണയ്ക്ക് പറശ്ശിനി മടപ്പുര മുത്തപ്പനുമായി ബന്ധമില്ലെന്നും വിൽപ്പന തുടർന്നാൽ നടപടി സ്വീകരിക്കുമെന്നും പറശ്ശിനി മടപ്പുര അധികൃതർ പറഞ്ഞു. 

പറശ്ശിനിക്കടവിലെ ചില കോലധാരികൾ പല സ്ഥലങ്ങളിലും പോയി കോലം ധരിക്കാതെയും ചടങ്ങുകൾ ചെയ്യാതെയും ഭക്തരെ തെറ്റിദ്ധരിപ്പിച്ച് നമസ്‌കരിപ്പിച്ച് അനുഗ്ര നൽകുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിൽ ജനം വഞ്ചിതരാകരുതെന്നും മടപ്പുര അധികൃതർ അറിയിച്ചു.



Previous Post Next Post