മയ്യിൽ :- മയ്യിൽ എ.എൽ.പി സ്കൂൾ മൂന്നാം തരത്തിലെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഹരിതകർമ്മ സേനാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഹരിതകർമ്മ സേന അംഗങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധ ചോദ്യങ്ങൾ ചോദിച്ചു.
ഹരിത കർമ്മ സേന അംഗങ്ങളായ സീന കെ.വി ഷജില എം.വി എന്നിവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഇ.കെ സുനീഷ് സംസാരിച്ചു. ബി.കെ വിജേഷ് അധ്യക്ഷത വഹിച്ചു. രാഖി അരിങ്ങേത്ത് സ്വാഗതവും ബിജി.കെ നന്ദിയും പറഞ്ഞു.