റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയ്ക്കെതിരെ മുണ്ടേരിക്കടവിൽ ജനകീയ പ്രതിഷേധ സമരവും റോഡ് ഉപരോധവും നടത്തി



മുണ്ടേരിക്കടവ് :- മുണ്ടേരിക്കടവ് റോഡ് പണിയിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ ജനകീയ പ്രതിഷേധ സമരവും റോഡ് ഉപരോധവും നടത്തി.  ഉപരോധ സമരം വിജേഷ് ചേലേരിയുടെ അദ്ധ്യക്ഷതയിൽ ദാമോദരൻ കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു. ദിനേശൻ എം.സി സ്വാഗതം പറഞ്ഞു.  
തുടർന്നും അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ജനകീയ കമ്മിറ്റി 

കഴിഞ്ഞ ദിവസം നൂഞ്ഞേരി മുണ്ടേരിക്കടവിലെ അപകട വളവിൽ രണ്ടു യുവാക്കളുടെ ജീവൻ പൊലിഞ്ഞിരുന്നു. കയ്യങ്കോട്ടെ ഹാരിസിൻ്റെ മകൻ അജാസ്, കണ്ണാടിപ്പറമ്പ് കാരയാപ്പിലെ വിഷ്ണു എന്നിവരാണ് അപകടത്തിൽ മരിച്ചത്. മുണ്ടേരിമൊട്ട കണ്ണാടിപ്പറമ്പ് റോഡിലെ നൂഞ്ഞേരി മുണ്ടേരിക്കടവിലാണ് ഈ അപകട വളവ്. റബ്ബർ ടാർ ചെയ്ത് റോഡ് നവീകരിച്ചെങ്കിലും ശാസ്ത്രീയമായ രീതിയിൽ ഒരുക്കാത്തതാണ് അപകടം കൂടാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. 

കണ്ണാടിപ്പറമ്പിൽ നിന്നു മുണ്ടേരിക്കടവിലേക്ക് പോകുന്ന വാഹനങ്ങൾ ഇറക്കത്തോടൊപ്പം വളവുമായ ഈ റോഡിൽ വേഗതയിൽ പോകുന്നതാണ് അപകടത്തിന് പ്രധാന കാരണം. കൂടാതെ ഇറുങ്ങിയ റോഡും കൂടിയാണ്. ജിയോ നെറ്റ് വർക്കിന്റെ കേബ്ൾ തൂൺ കാരണം വാഹനങ്ങൾക്ക് അരികു നൽകാനും കഴിയുന്നില്ല. വീതി കൂട്ടി റോഡ് വളവ് നികത്താനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാരെ എല്ലാവരെയും ഒരുമിച്ച് നിർത്തിയാണ് അശാസ്ത്രീയ റോഡ് നിർമിച്ചതിനെതിരെ ജനകീയ കമ്മിറ്റി സമരം നടത്തുന്നത്. ഇനിയൊരു അപകടം വരും മുന്നെ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനകീയ സമിതിയുടെ ആവശ്യം.



Previous Post Next Post