മയ്യിൽ :- ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയം ആയുഷ് യോഗ ക്ലബ്ബിന്റെയും മയ്യിൽ ഗ്രാമപഞ്ചായത്ത് ഗവ:ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ യോഗ പരിശീലനത്തിന് ഇന്ന് നവംബർ 14 വ്യാഴാഴ്ച തുടക്കമാകും.
വൈകുന്നേരം 5 മണിക്ക് മയ്യിൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അബ്ദുൽ ഖാദർ യോഗപരിശീലനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. യോഗ ഇൻസ്‌ട്രെക്ടർ നിധീഷ്.കെ യോഗ ക്ലാസിന് നേതൃത്വം നൽകും.
ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ +91 94466 37760 എന്ന നമ്പറിൽ ബന്ധപ്പെടുക.