പച്ചക്കറിവില കുതിക്കുന്നു ; വില വർദ്ധനവ് തുടരാൻ സാധ്യത


കണ്ണൂർ :- അടുക്കളയിൽ ആശങ്ക തീർത്ത് പച്ചക്കറിക്ക് വിലക്കയറ്റം. മിക്കതിനും 5 മുതൽ 20 രൂപ വരെ വർ ധിച്ചു. മണ്ഡലകാലം ആരംഭിക്കുന്നതോടുകൂടി പച്ചക്കറികൾക്ക് ഇനിയും വില കൂടുമെന്നാണ് വിപണി നൽകുന്ന സൂചന.

ഉള്ളി വിലയിൽ വൻ കുതിപ്പ്.  ഉള്ളി കിലോയ്ക്ക് ഇപ്പോൾ ജില്ലയിൽ പലയിടത്തും78- 82 രൂപ വരെയായി. ഉത്തരേന്ത്യയിൽ നിന്നുള്ള വരവ് കുറഞ്ഞതാണ് ഉള്ളി വിലകൂടാൻ ഇടയാക്കിയത്. 80 രൂപയുണ്ടായ ചെറുനാരങ്ങ സെഞ്ച്വറി തികച്ചു.

Previous Post Next Post