തലശ്ശേരി:- തലശ്ശേരി ജില്ലാ കോടതിക്കായി പണിത കെട്ടിടസമുച്ചയം ഡിസംബറിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ കോടതി ദ്വിശതാബ്ദി ഹാളിൽ നടന്ന സംഘാടകസമിതി രൂപവത്കരണ യോഗം സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കെട്ടിടനിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനായില്ലെന്ന് സ്പീക്കർ പറഞ്ഞു. രണ്ടുവർഷം സാങ്കേതിക പ്രവർത്തനത്തിന് വേണ്ടിവന്നു. നിർമാണത്തിന് ആറുപേർക്കാണ് കരാർ നൽകിയത്. ഓരോ പ്രവൃത്തിയും നീണ്ടു. പൈതൃക കോടതിയെന്ന പരിഗണനയിലാണ് കിഫ്ബി തുക അനുവദിച്ചത്. സംസ്ഥാനത്തെ ഏറ്റവും മനോഹരമായ കോടതി സമുച്ചയാണ് തലശ്ശേരിയിൽ യാഥാർഥ്യമായത്. കിഫ്ബിയിൽ നിന്ന് 56 കോടി രൂപ ചെലവഴിച്ചാണ് എട്ടുനില കെട്ടിടം നിർമിച്ചത്.
222 വർഷത്തെ പാരമ്പര്യമുള്ള കോടതിയിലെ ഏറ്റവും വലിയ വികസന പദ്ധതിക്ക് നേതൃത്വം നൽകാൻ സാധിച്ചതിൽ അഭിമാനമുണ്ട്. മുഖ്യമന്ത്രിയുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയും സൗകര്യം പരിഗണിച്ച് ഡിസംബറിൽ ക്രിസ്‌മസിന് മുൻപ് ഉദ്ഘാടനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.എ സജീവൻ അധ്യക്ഷനായി. സംസ്ഥാനത്ത് ഇത്രയേറെ സൗകര്യമുള്ള ജില്ലാ കോടതിക്കെട്ടിടമുണ്ടാകില്ലെന്ന് ജില്ലാ സെഷൻസ് ജഡ്ജി കെ.ടി നിസാർ അഹമ്മദ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ, തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാറാണി, എ.എസ്.പി. കെ.എസ്. ഷഹൻഷ, അസി.കളക്ടർ ഗ്രന്ഥ സായികൃഷ്ണ, ജില്ലാ ഗവ. പ്ലീഡർ കെ. അജിത്ത് കുമാർ, ബാർ അസോസിയേഷൻ സെക്ര ട്ടറി ജി.പി. ഗോപാലകൃഷ്ണൻ, ശിര സ്തദാർ വി.മനോജ് കുമാർ എന്നി വർ സംസാരിച്ചു.
ഭാരവാഹികൾ: സ്പീക്കർ എ.എൻ.ഷംസീർ(ചെയർ), ജില്ലാ ജഡ്ഡി കെ.ടി. നിസാർ അഹമ്മദ് (ജന. കൺ), അഡ്വ. കെ. അജി ത്ത് കുമാർ, അഡ്വ. കെ.എ. സജീവൻ, അഡ്വ. ജി.പി. ഗോ പാലകൃഷ്ണൻ (കൺ), അഡ്വ. കെ. രൂപേഷ് (ഖജാ.).