ഹൈക്കോടതി വിധിയുടെ വെളിച്ചത്തിൽ മന്ത്രി സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം - ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി


കണ്ണൂർ :- ഹൈക്കോടതി വിധിയുടെ വെളിച്ചത്തിൽ മന്ത്രി സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നു ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തുടരുന്നത് ഭരണഘടന മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി.

യോഗത്തിൽ ലോയേഴ്‌സ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.വി മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ബാർ കൗൺസിൽ മെമ്പർ അഡ്വ. സി.കെ രത്നാകരൻ, അഡ്വ. കെ.സി രഘുനാഥ്, അഡ്വ. ഡി.കെ കുഞ്ഞിക്കണ്ണൻ, അഡ്വ. എം.സി രമേശൻ, അഡ്വ. ജി.വി പങ്കജാക്ഷൻ, അഡ്വ. ആശ വിശ്വൻ, അഡ്വ. പ്രേമൻ മാവില,അഡ്വ.സജിത് കുമാർ ചാലിൽ , അഡ്വ. ബാലകൃഷ്ണൻ.എം, അഡ്വ. പി.ബി മനോജ്‌, അഡ്വ. അമൃത എം.കെ എന്നിവർ സംസാരിച്ചു.

Previous Post Next Post