ഇനി തദ്ദേശസ്ഥാപനങ്ങളിൽ ദീർഘകാല അവധികൾ വേണ്ട, കർശന നിയന്ത്രണം


കണ്ണൂർ :- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ദീർഘകാല അവധിയെടുക്കുന്നതിന് കർശനനിയന്ത്രണം. നിർദേശം പാലിക്കുന്നതിൽ വീഴ്ചവരുത്തുന്നവരുടെ പേരിൽ അച്ചടക്ക നടപടിയുമുണ്ടാകുമെന്ന് തദ്ദേശസ്വയം ഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ശീരാം സാംബശിവ റാവു പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ മാത്രമുള്ള നിയന്ത്രണത്തിനെതിരേ ഭരണപക്ഷ സംഘടനകളിലുൾപ്പെടെ പ്രതിഷേധമുയരുന്നുണ്ട്. ആസ്പത്രിയിൽ കഴിയേണ്ടിവരുന്നവർക്കും ആസ്പത്രിവാസത്തിന് സമാനമായ രീതിയിൽ പരിചര ണം വേണ്ടവർക്കും മാത്രമേ ദീർഘകാല അവധി അനുവദിക്കുകയുള്ളൂ. മെഡിക്കൽ, അടിയന്തര സാഹചര്യത്തിലെ അവധി അനുവദിക്കാൻ ജില്ലകളിൽ ലഭിക്കുന്ന അപേക്ഷകൾ ജില്ലാ ജോയിന്റ്റ് ഡയറക്ടറും സംസ്ഥാനതലത്തിൽ കിട്ടുന്ന അപേക്ഷകൾ അഡീഷ ണൽ ജോയിന്റ് ഡയറക്ടറും പരി ശോധിക്കണം. ബോധ്യപ്പെട്ടാൽ അവധി അനുവദിക്കാൻ അനുമതി നൽകാം.

അനുമതി കിട്ടിയശേഷം മാത്രമേ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ അവധി അനുവദിച്ച് ഉത്തരവിറക്കാൻ പാടുള്ളൂവെന്നും സർക്കുലറിലുണ്ട്. അവധി അനുവദിച്ചാൽ സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും പ്രവർത്തനങ്ങൾക്ക് തടസ്സവുമുണ്ടാകാത്ത വിധം ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും കൃത്യമായി പ്രവർത്തിക്കണമെന്നും നിർദേശമുണ്ട്. മുൻപ് ജനുവരിയിലും ഫെബ്രുവരിയിലുമായിരുന്നു അവധിനിയന്ത്രണം ഏർപ്പെടുത്തിയത്. അതാകട്ടെ, എൻജിനിയറിങ് വിഭാഗത്തിന് മാത്രവും. തദ്ദേശസ്വയംഭരണസ്ഥാപ നങ്ങളിലെ ജീവനക്കാരിൽ ചിലർ ഇടവിട്ട് ദീർഘകാല അവധിയെടുക്കുന്ന പ്രവണത പദ്ധതിനിർ വഹണത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കുലർ. പൊതുജനങ്ങൾക്ക് ഓഫീസിൽ പലതവണ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഇത്തരം അവധിയെടുക്കുന്നതിന് നിയന്ത്രണമെന്നും സർക്കുലറിലുണ്ട്.

Previous Post Next Post