കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് വിജിലൻസ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കായച്ചിറ താഴെ ബസ്റ്റോപ്പിന് സമീപത്തെ കൈപ്പാടിൽ നിക്ഷേപിച്ച മാലിന്യങ്ങൾ കണ്ണൂരിലുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ളതാണെന്ന് കണ്ടെത്തുകയും പിഴ ചുമത്തി മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾക്ക് നിർദേശം നൽകി.
തുടർന്നുള്ള അന്വേഷണത്തിൽ കടകളിൽ നിന്നും ശേഖരിച്ച മാലിന്യം കൊണ്ട് വന്ന് തള്ളുന്ന വ്യക്തിയെ കണ്ടെത്തുകയും മാലിന്യങ്ങൾ നീക്കം ചെയ്തു ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള നിർദ്ദേശം നൽകുകയും ചെയ്തു. പരിശോധനയിൽ പഞ്ചായത്ത് സെക്രട്ടറി അഭയന്‍.ബി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നിവേദിത കെ.വി, ഹരിത കർമ്മ സേനാംഗങ്ങൾ സിന്ധു, ഷിംന എന്നിവർ പങ്കെടുത്തു. മാലിന്യങ്ങൾ വലിച്ചെറിയുവാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ക്യാമറ സ്ഥാപിക്കുന്നതിനും പഞ്ചായത്ത് അധികൃതർ നടപടികൾ സ്വീകരിച്ചു വരുന്നു.