കണ്ണാടിപ്പറമ്പ് :- ഇത്തവണത്തെ ശിശുദിന സ്റ്റാമ്പിൽ തെളിയുന്നത് എട്ടാം ക്ലാസ് വിദ്യാർഥിനി തന്മയ വരച്ച ചിത്രം. കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയായ തന്മയ 'ബാലസൗഹൃദ കേരളം' വിഷയത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ വിജയിച്ചു.
കണ്ണാടിപ്പറമ്പ് കുടുവാൻ ഹൗസിൽ വി.അശോകന്റെയും കെ.ചിത്രയുടെയും ഏക മകളാണ് തന്മയ. 339 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. 2024-ൽ ഊർജ സംരക്ഷണ വകുപ്പ് നടത്തിയ മത്സരത്തിൽ ജലച്ചായം വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. 14-ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും.