മയ്യിൽ:-ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ ചിലമ്പൊലി നൃത്ത വിദ്യാലയവുമായി സഹകരിച്ച് പീസ് പോസ്റ്റർ കണ്ടെസ്റ്റിന്റെ ഭാഗമായി 11,12,13 വയസ്സുള്ള സ്കൂൾ കുട്ടികൾക്കായി "അതിരുകൾ ഇല്ലാത്ത സമാധാനം" എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.
ചിലമ്പൊലി നൃത്ത വിദ്യാലയ ഹാളിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് ഓഫ് മയ്യിൽ പ്രസിഡന്റ് ലയൺ എ കെ രാജ്‌മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങ് ചിലമ്പൊലി രക്ഷാധികാരി ശ്രീ രവി നമ്പ്രം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാമൂല്യങ്ങൾ ഉള്ള രചനകൾ കൊണ്ട് മത്സരം ശ്രദ്ധേയമായി..മയ്യിൽ ലയൺസ് ക്ലബ് ട്രഷറർ ലയൺ സി കെ പ്രേമരാജൻ സ്വാഗതം പറഞ്ഞു. ചിത്രകലാധ്യാപകൻ പ്രദീപൻ കവിളിയോട്ട്, ലയൺ ശിവരാമൻ എന്നിവർ സംസാരിച്ചു.