കുറ്റ്യാട്ടൂർ:- മുസ്‌ലിം യൂത്ത് ലീഗ് പാവന്നൂർ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും പാവന്നൂരിൽ സംഘടിപ്പിച്ചു.ഐ ട്രസ്റ്റ് ഐ കെയർ നേതൃ പരിശോധന നടത്തി.
താജുദ്ധീൻ മാസ്റ്ററുടെ അധ്യക്ഷതയിൽ തളിപ്പറമ്പ നിയോജകമണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി പി കെ ശംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മുനീബ് പാറാൽ.കെ എം സി സി നേതാവ് സുബൈർ മൗലവി,കോൺഗ്രസ് നേതാവ് മുസ്തഫ മാസ്റ്റർ, അഹ്മദ് കുട്ടി,ജംഷീർ പാവന്നൂർ,അഹമ്മദലി പാവന്നൂർ അൽതാഫ് എന്നിവർ സംസാരിച്ചു.അൻസാർ പാവന്നൂർ സ്വാഗതവും ഫർഹാൻ നന്ദിയും പറഞ്ഞു.