ചിറക്കൽ ചാമുണ്ഡി കോട്ടത്ത് മണ്ഡലകാല ആധ്യാത്മിക സഭയ്ക്ക് തുടക്കമായി


ചിറക്കൽ :- 41 ദിവസം നീണ്ടു നിൽക്കുന്ന മണ്ഡലകാല ആധ്യാത്മിക സഭക്ക് ചിറക്കൽ ചാമുണ്ഡി കോട്ടത്ത് തുടക്കം കുറിച്ചു. ചിറക്കൽ കോവിലകം വലിയ രാജ സി.കെ രാമവർമ്മ ഉദ്ഘാടനം നിർവഹിച്ചു. ഡോ:സുമ സുരേഷിന്റെ പ്രാർത്ഥനാ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ സുരേഷ് രവിവർമ്മ അധ്യക്ഷത വഹിച്ചു.

പത്മശ്രീ എസ്ആർഡി പ്രസാദ് മുഖ്യാതിഥിയായി. ഡോ: സി.കെ അശോക വർമ്മ ആശംസാഭാഷണം നടത്തി. 'വർണാശ്രമത്തിലെ പുരുഷാർത്ഥങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തി. ഡിസംബർ 27 വരെ നീണ്ടുനിൽക്കുന്ന ആധ്യാത്മിക സഭയിൽ സന്യാസി ശ്രേഷ്ഠൻമാരും, 25 ൽപരം ആദ്ധ്യാത്മിക പ്രഭാഷകരും വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണം നടത്തും.

Previous Post Next Post