മയ്യിൽ :- മുല്ലക്കൊടി എ.യു.പി സ്കൂളിൽ വിജയഭേരി സംഘടിപ്പിച്ചു. ഉപജില്ലാതല സ്കൂൾ കലോത്സവം, കായികമേള, ശാസ്ത്രോത്സവം എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.
നാടക പ്രവർത്തകൻ രവി ഏഴോം ഉദ്ഘാടനം ചെയ്തു. മദർ പി.ടി.എ പ്രസിഡണ്ട് പി.ലത അധ്യക്ഷയായി. എസ്.ആർ.ജി കൺവീനർ എം.പി സജിതകുമാരി ആശംസയർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ സി.സുധീർ സ്വാഗതവും സി.കെ ഇന്ദുമതി നന്ദിയും പറഞ്ഞു.