കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
വാർഡ് പ്രതിനിധികൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, അധ്യാപകർ, കില റിസോഴ്സ് പേഴ്സൺ ,ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അതോടൊപ്പം പഞ്ചായത്ത് തല ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി ബാബു.എം സ്വാഗതം പറഞ്ഞു.