ശബരിമലയിൽ ആദ്യമായി നെയ്‌വിളക്ക്, നാണയപ്പറ വഴിപാട്


ശബരിമല :- ശബരിമല സന്നിധാനത്ത് ആദ്യമായി നെയ്‌വിളക്ക് വഴിപാട്. പകൽ മൂന്നിന് നട തുറന്നാൽ വൈകീട്ട് ആറുവരെയുള്ള സമയത്താണ് ഭക്തർക്ക് അവസരം. ശ്രീകോവിലിന് വലതുഭാഗത്തുള്ള കൗണ്ടറിൽ നിന്ന് രസീത് എടുത്താൽ കലശത്തിൽ നെയ്യ് കൊടുക്കും. 

ശ്രീ കോവിലിനടുത്തുനിന്ന് വഴിപാടുകാരന് വെള്ളിവിളക്കിലേക്ക് പകരുന്നത് കണ്ടുതൊഴാം. 1000 രൂപയാണ് നിരക്ക്. ഒരുദിവസം പരമാവധി 100 പേർക്ക് അനുവദിക്കും. നാണയപ്പറ വഴിപാടിനും തുടക്കമായി. 1000 രൂപയാണ്. കൊടിമരച്ചുവട്ടിലും മാളികപ്പുറത്തും പറ നിറയ്ക്കാം.

Previous Post Next Post