കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി


കൊളച്ചേരി :- ജവഹർലാൽ നെഹ്റുവിന്റെ 135 മത് ജന്മദിനം കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയോടും അനുസ്മരണ ചടങ്ങുകളോടും ആചരിച്ചു. കമ്പിൽ എം എൻ ചേലേരി സ്മാരക മന്ദിരത്തിന് മുമ്പിൽ നടന്ന പുഷ്പാർച്ചനക്ക് മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ് , കെ.ബാബു, , സുനിത അബൂബക്കർ, വിദ്യ ഷൈജു, എം.സജിമ ,കെ.പി മുസ്തഫ , എ.പി ഗിരീശൻ തുടങ്ങിയവർ നേതൃത്വം നൽകി.

തുടർന്നു നടന്ന അനുസ്മരണ യോഗം ഡിസിസി നിർവ്വാഹകസമിതി അംഗം കെ.എം ശിവദാസൻ അനുസ്മരണ പ്രഭാഷണം നടത്തി. സി.ശ്രീധരൻ മാസ്റ്റർ, എ.പി രാജീവൻ തുടങ്ങിയവർ നെഹ്‌റുവിനെ അനുസ്മരിച്ച് സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു. സി.കെ സിദ്ദീഖ് സ്വാഗതവും എം.ടി അനീഷ് നന്ദിയും പറഞ്ഞു.

Previous Post Next Post