ന്യൂഡൽഹി :- 70 വയസ്സ് കഴിഞ്ഞവർക്കായുള്ള ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കു കീഴിൽ രജിസ്റ്റർ ചെയ്തത് അഞ്ച് ലക്ഷത്തിലധികം പേർ. ആയുഷ്മാൻ ഭാരത് - പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് കീഴിൽ മധ്യപ്രദേശിൽ 1.66 ലക്ഷം പേരാണ് അപേക്ഷ നൽകിയത്.
കേരളത്തിൽ 1.28 ലക്ഷം പേരും യു.പി, ഗുജറാത്ത് സംസ്ഥാനങ്ങളിൽ യഥാക്രമം 69044, 25491 പേരും അപേക്ഷ നൽകി. ദേശീയ ആരോഗ്യ അതോറിറ്റിയാണ് കണക്കുകൾ പങ്കിട്ടത്. ആകെ ലഭിച്ച അപേക്ഷകളിൽ 4.69 ലക്ഷം അപേക്ഷകൾ അം ഗീകരിച്ചു. പദ്ധതിക്ക് കീഴിൽ 70 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ആശുപത്രികളിൽ അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും.