മയ്യിൽ :- ഹരിതകേരള മിഷൻ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പരിസ്ഥിതി പരിപാലനത്തിൻ്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ- മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിൻ്റെ അടിസ്ഥാനത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്തിൽ കയരളം നോർത്ത് എ.എൽ.പി സ്കൂളിനെ എ പ്ലസ് ഗ്രേഡോടെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി രാമചന്ദ്രൻ പ്രഖ്യാപനം നടത്തി സാക്ഷ്യപത്രം കൈമാറി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ഭരതൻ അധ്യക്ഷനായി. പ്രധാനധ്യാപിക എം.ഗീത സ്വാഗതവും വി.സി മുജീബ് നന്ദിയും പറഞ്ഞു.