മട്ടന്നൂർ :- വ്യാഴാഴ്ച രാജ്യത്തെ ഏറ്റവും ഉയർന്ന പകൽ താപനില രേഖപ്പെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിൽ. 35.6 ഡിഗ്രി സെൽഷ്യസ് താപനിലയാണ് വ്യാഴാഴ്ച പകൽ രേഖപ്പെടുത്തിയത്.
സമതല പ്രദേശങ്ങളിൽ വ്യാഴാഴ്ച രേഖപ്പെടുത്തിയ ഉയർന്ന താപനിലയാണിത്. എന്നാൽ ഈ മാസം തന്നെ ചില ദിവസങ്ങളിൽ വിമാനത്താവളത്തിൽ 36-37 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അധികൃതർ അറിയിച്ചു.