മയ്യിൽ :- നവംബർ 14 ലോക പ്രമേഹ രോഗ ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് മയ്യിൽ ഡയബറ്റിസ് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. മയ്യിൽ ലയൺസ് ക്ലബ് ഓഫീസ് പരിസരത്ത് Dr. വിജേഷ് നമ്പ്യാർ ഡയബറ്റിസ് ബോധവൽക്കരണ സന്ദേശവും ഉദ്ഘാടനവും നിർവഹിച്ചു.
ചടങ്ങിൽ മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എ.കെ രാജ്‌മോഹൻ അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബ് സെക്രട്ടറി പി.രാധാകൃഷ്ണൻ, സോണൽ ചെയർപേഴ്സൺ പി.കെ നാരായണൻ, ലയൺസ് ക്ലബ്ബ് ട്രഷറർ സി.കെ പ്രേമരാജൻ എന്നിവർ സംസാരിച്ചു.