മയ്യിൽ :- ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ, വേളം പൊതുജന വായനശാല, യുവജന കലാസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വേളം പൊതുജന വായനശാല ഓഡിറ്റോറിയത്തിൽ സൈബർ ക്രൈം ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പി.സി സഞ്ജയ്കുമാർ (ഇൻസ്പെക്ടർ ഓഫ് പോലീസ്, മയ്യിൽ പോലീസ് സ്റ്റേഷൻ) ഉദ്ഘാടനം ചെയ്തു.
മയ്യിൽ ലയൺസ് ക്ലബ് പ്രസിഡണ്ട് രാജ്മോഹൻ അധ്യക്ഷത വഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ വി.എസ് അനൂപ് (സൈബർ സെൽ, കണ്ണൂർ) ക്ലാസ് എടുത്തു. പി.രാധാകൃഷ്ണൻ, പി.കെ നാരായണൻ, കെ.പി രാധാകൃഷ്ണൻ, സി.കെ പ്രേമരാജൻ എന്നിവർ സംസാരിച്ചു.