മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ ഒക്ടോബറിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ്. സെപ്റ്റംബറിലുള്ളതിനേക്കാൾ 8,662 പേരുടെ കുറവാണുണ്ടായത്. എയർപോർട്ട് അതോറിറ്റിയുടെ കണക്ക് പ്രകാരം 79,655 അന്താരാഷ്ട്ര യാത്രക്കാരും 24,754 ആഭ്യന്തര യാത്രക്കാരുമാണ് കഴിഞ്ഞമാസം കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്.
എന്നാൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉണ്ടായിരുന്നതിനേക്കാൾ യാത്രക്കാരുടെ എണ്ണം ഈ വർഷം വർധിച്ചിട്ടുണ്ട്. 91,105 യാത്രക്കാരാണ് കഴിഞ്ഞ ഒക്ടോബറിൽ കണ്ണൂരിലുണ്ടായിരുന്നത്. ഇത്തവണ യാത്രക്കാരുടെ എണ്ണം 10,4409 ആയി ഉയർന്നു. ഈ വർഷം ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ കണ്ണൂർ വിമാനത്താവളത്തിൽ യാത്ര ക്കാരുടെ എണ്ണത്തിൽ ക്രമമായ വർധനയുണ്ടായിരുന്നു. സെപ്റ്റംബറിൽ 6301 യാത്രക്കാരുടെ കുറവുണ്ടാ യി. ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തി ഡിസം ബറോടെ കൂടുതൽ സർവീസുകൾ തുടങ്ങുമ്പോൾ യാത്രക്കാർ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.