കണ്ണൂർ വിമാനത്താവളം വാർഷികത്തോടനുബന്ധിച്ച് ടിക്കറ്റിന് 15 ശതമാനം ഇളവ് നൽകും


മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൻ്റെ ആറാം വാർഷികത്തോടനുബന്ധിച്ച് എയർ ഇന്ത്യ എക്സ‌്‌പ്രസിന്റെ യാത്രാടിക്കറ്റുകൾക്ക് 15 ശതമാനം ഇളവ് നൽകും. വാർഷിക ദിനമായ ഡിസംബർ ഒൻപതു വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റു കൾക്കാണ് ഇളവ്. കണ്ണൂരിൽനി ന്ന് ദമാം, അബുദാബി, ദോഹ, റിയാദ്, ബഹ്റൈൻ, കുവൈ ത്ത്, റാസൽഖൈമ, മസ്‌കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്കു ള്ള ടിക്കറ്റിനാണ് ഇളവ്. 

ഈ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള യാ ത്രക്കും മറ്റു രാജ്യങ്ങൾ വഴിയുള്ള കണക്ഷൻ യാത്രയ്ക്കും ആനുകൂല്യം കിട്ടും. ടിക്കറ്റ് ബുക്ക് ചെ യ്യുമ്പോൾ 'കണ്ണൂർ' എന്ന പ്രമോ കോഡ് ഉപയോഗിച്ച് യാത്ര ക്കാർക്ക് ഇളവ് ഉപയോഗപ്പെടു ത്താം. വിമാനത്താവളത്തിൻ്റെ ആറാം വാർഷികാഘോഷത്തി ന്റെ ഭാഗമായി ജീവനക്കാരുടെ വിവിധ കലാ-കായിക മത്സര ങ്ങളും നടക്കുന്നുണ്ട്. 2018 ഡി സംബർ ഒൻപതിനാണ് പ്രവർ ത്തനം തുടങ്ങിയത്.

Previous Post Next Post