കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ മഞ്ഞ-പിങ്ക് കാർഡുകൾക്കുള്ള റേഷൻ മസ്റ്ററിങ് ഇന്ന്


കൊളച്ചേരി :- എ.എ.വൈ മുൻഗണന കാർഡുകളിലെ (മഞ്ഞ-പിങ്ക് കാർഡുകൾ) മുഴുവൻ അംഗങ്ങളും റേഷൻ കടകളിൽ എത്തി ഇ-പോസ് മെഷീൻ വഴി മസ്റ്ററിങ്ങ് നടത്താൻ സാധിക്കാതിരുന്ന അളുകൾക്ക് മസ്റ്ററിങ്ങ് പൂർത്തിയാക്കുന്നതിന് വേണ്ടി കൊളച്ചേരി പഞ്ചായത്തിൽ ഇന്ന് നവംബർ 21 ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 വരെ കൊളച്ചേരി ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ വെച്ച് മസ്റ്ററിങ് നടക്കും.

E-kyc അപ്‌ഡേഷൻ ചെയ്യാൻ സാധിക്കാത്ത മുൻഗണന കാർഡിലെ അംഗങ്ങൾ ആധാർ ഫോൺ നമ്പറുമായി ലിങ്ക് ചെയ്ത‌ിട്ടുണ്ടെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി മസ്റ്ററിങ്ങ് പൂർത്തിയാക്കാവുന്നതാണ്. മസ്റ്ററിങ്ങ് ചെയ്യാത്തവരുടെ റേഷൻ വിഹിതം നഷ്‌ടപ്പെടാൻ സാധ്യത ഉളളതിനാൽ മുൻഗണന കാർഡുകളിലെ മസ്റ്ററിങ്ങ് ചെയ്യാത്ത ആളുകൾ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണ്. മൊബൈൽ ആപ്ലിക്കേഷൻ വഴി മസ്റ്ററിങ്ങ് നടത്തേണ്ട വ്യക്തികൾ റേഷൻ കാർഡ്, ആധാർ കാർഡ്, ആധാർ കാർഡ് ലിങ്ക് ചെയ്‌ത ഫോൺ എന്നിവ കൊണ്ടുവരേണ്ടതാണ്.

Previous Post Next Post