CPlM മയ്യിൽ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി റോഡരിക് ശുചീകരിച്ചു


ചേലേരി :- നവംബർ 11, 12, 13, തീയ്യതികളിൽ മുല്ലക്കൊടിയിൽ വെച്ച് നടക്കുന്ന CPlM മയ്യിൽ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി ചേലേരി AUP സ്‌കൂളിന് സമീപം മുതൽ കൊളച്ചേരിപ്പറമ്പ് റോഡ് വരെ റോഡിന്റെ ഇരുവശങ്ങളും ശുചീകരിച്ചു. CPIM ഏരിയാ കമ്മിറ്റി അംഗം കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. 

പി.സന്തോഷ്, ഒ.വി രാമചന്ദ്രൻ, പി.വി ഉണ്ണികൃഷ്ണൻ, പി.വി ശിവദാസൻ, പി.ഇന്ദിര, ഇ.കെ അജിത, പി.കെ രവീന്ദ്രനാഥ്‌ , എ.കെ ബിജു, എ. ദീപേഷ്, പി.പി വിഷ്ണു, ടി.ദീപേഷ്, പി.വിനോദ്, പി.രഘുനാഥൻ, കെ.പ്രശാന്തൻ, സജിത്ത്.കെ പാട്ടയം എന്നിവർ നേതൃത്വം നൽകി



Previous Post Next Post