DYFI മയ്യിൽ ബ്ലോക്ക് കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു


ചട്ടുകപ്പാറ :- DYFI മയ്യിൽ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ചട്ടുകപ്പാറയിൽ നടക്കുന്ന നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. CPI(M) മയ്യിൽ ഏരിയ കമ്മറ്റി അംഗം എം.വി സുശീല യോഗം ഉദ്ഘാടനം ചെയ്തു.

DYFl മയ്യിൽ ബ്ലോക്ക് പ്രസിഡണ്ട് കെ.സി ജിതിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം മിഥുൻ കണ്ടക്കൈ ,ബ്ലോക്ക് ജോ: സെക്രട്ടറി ജംഷീർ, എൻ.പത്മനാഭൻ , കെ.പ്രിയേഷ്കുമാർ എന്നിവർ സംസാരിച്ചു. DYFI വേശാല മേഖലാ സെക്രട്ടറി സി.നിജിലേഷ് സ്വാഗതം പറഞ്ഞു. CPI കൂത്തുപറമ്പ് രക്തസാക്ഷി ദിനനാചാരണം (M) കേന്ദ്ര കമ്മറ്റി അംഗം ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. 

ഭാരവാഹികൾ

ചെയർമാൻ - കെ.പ്രിയേഷ് കുമാർ

വൈസ് ചെയർമാൻ - എൻ.പത്മനാഭൻ, പി.ദിവാകരൻ

കൺവീനർ - സി.നിജിലേഷ്

ജോ: കൺവീനർ - സി.സംനേഷ്, ഹിതുൻ





Previous Post Next Post