കണ്ണൂരിൽ നിന്ന് മൂന്നാറിലേക്ക് KSRTC യുടെ വിനോദയാത്ര നവംബർ 8 ന്


കണ്ണൂർ :- മൂന്നാർ യാത്രയുമായി കെഎസ്ആർടിസി. നവംബർ 8 ന് വൈകുന്നേരം 7 മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് നവംബർ 11നു രാവിലെ 6 മണിക്ക് തിരിച്ചെത്തുന്ന പാക്കേജിൽ ഭക്ഷണവും താമസവും ഉൾപ്പെടെ ഒരാൾക്ക് 4250 രൂപയാണ് നിരക്ക്. 

ഒന്നാമത്തെ ദിവസം മൂന്നാറിലെ ബോട്ടാനിക്കൽ ഗാർഡൻ, ഫ്ലവർ ഗാർഡൻ, മറയൂർ, കാന്തല്ലൂർ തുടങ്ങിയ സ്‌ഥലങ്ങളും രണ്ടാമത്തെ ദിവസം ചതുരംഗപാറ ലൊക്കേഷനിലും സന്ദർശനം നടത്തും.

Previous Post Next Post