' തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുത് ' ; NREG തൊഴിലാളികൾ കൊളച്ചേരി പഞ്ചായത്ത് ഓഫീസിന് സമീപം നടത്തുന്ന പ്രകടനവും ധർണയും നവംബർ 27 ന്


കൊളച്ചേരി :- വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് NREG തൊഴിലാളികൾ കൊളച്ചേരി പഞ്ചായത്ത് ഓഫീസിന് സമീപം നവംബർ 27 ന്  നടത്തുന്ന പ്രകടനവും ധർണയും വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. എം. ദാമോദരൻ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. കുഞ്ഞിരാമൻ കൊളച്ചേരി അധ്യക്ഷത വഹിച്ചു. ശ്രീധരൻ സംഘമിത്ര സംസാരിച്ചു. കെ.കോമളവല്ലി സ്വാഗതം പറഞ്ഞു.

നവംബർ 24 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് കരിങ്കൽക്കുഴിയിൽ സ്വീകരണം നൽകാൻ യോഗം തീരുമാനിച്ചു.

ഭാരവാഹികൾ

ചെയർമാൻ : ശ്രീധരൻ സംഘമിത്ര

കൺവീനർ : കുഞ്ഞിരാമൻ കൊളച്ചേരി

Previous Post Next Post