തിരുവനന്തപുരം :- ഡ്രൈവിങ് ലൈസൻസിനു പിന്നാലെ വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റും (ആർ.സി.) ഡിജിറ്റൽ രൂപത്തിലേക്കുമാറും. ഉടൻ സോഫ്റ്റ്‌വേറിൽ മാറ്റംവരും. നാലരലക്ഷം ആർ.സി തയ്യാറാക്കാനുണ്ട്. കുടിശ്ശിക തീർത്തു കഴിഞ്ഞാൽ പുതിയ അപേക്ഷകർക്ക് ഡിജിറ്റൽ പകർപ്പാകും ലഭിക്കുക. ആവശ്യപ്പെടുന്നവർക്കു മാത്രമേ ആർ.സി കാർഡ് നൽകൂ. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഇതരസംസ്ഥാന യാത്രകൾക്ക് അസൽ കാർഡ് അവശ്യമാണ്.
ലൈസൻസ് പൂർണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറിക്കഴിഞ്ഞു. നവംബറിനുമുൻപ് ഫീസടച്ചവർക്ക് മാത്രമാകും ഇനി കാർഡ് നൽകുക. തിരിച്ചറിയൽ രേഖയായി ലൈസൻസ് ഉപ യോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് പണമടച്ചാൽ കാർഡ് നൽ കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞിരുന്നു.