ജില്ലാ കേരളോത്സവം ഡിസംബർ 27 മുതൽ 29 വരെ അഴീക്കോട് വെച്ച് നടക്കും


കണ്ണൂർ :- കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും ചേർന്നു സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം 27 മുതൽ 29 വരെ അഴീക്കോട്ട് നടക്കും. സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം 27ന് രാവിലെ 9.30നും ‌സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം 28ന് വൈകിട്ട് 5നും നടക്കും. 18 വയസ്സു മുതൽ 40 വയസു വരെയുള്ള മുവായിരത്തിലധികം പേരാണ് പരിപാടിയിൽ പങ്കെടുക്കുക.

അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂൾ, അഴീക്കോട് വൻകുളത്ത് വയൽ ഹയർസെക്കൻഡറി സ്‌കൂൾ, അക്ലിയത്ത് എൽ പി സ്‌കൂൾ, പഞ്ചായത്ത് മിനി ‌സ്റ്റേഡിയം, ബാങ്ക് ഹാൾ എന്നിവയാണ് പ്രധാന വേദികൾ. ഇന്ന് വൈകിട്ട് 5ന് പുതപ്പാറയിൽനിന്നു വൻകുളത്ത് വയൽ വരെ വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിക്കുന്ന ജല സംഗീതശിൽപം അരങ്ങേറു മെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവർ അറിയിച്ചു.

Previous Post Next Post