ശബരിമല :- മണ്ഡലകാല തീർഥാടനം നാളെ സമാപിക്കും. മകര വിളക്കു തീർഥാടനത്തിനായി 30ന് വീണ്ടും നട തുറക്കും. മണ്ഡല പൂജ നാളെ ഉച്ചയ്ക്കാണു നടക്കുന്നതെങ്കിലും തീർഥാടനത്തിനു സമാപനം കുറിച്ച് ക്ഷേത്ര നട അടയ്ക്കുന്നത് രാത്രി 10ന് മാത്രമാണ്. വൈകിട്ട് 6 വരെ പമ്പയിൽ എത്തുന്നവർക്ക് ദർശനം അനുവദിക്കും. രാത്രി 9ന് അത്താഴ പൂജ. അതിനു ശേഷം മേൽശാന്തി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി ധ്യാനത്തിലാക്കിയാണു നട അടയ്ക്കുന്നത്.
30ന് വൈകിട്ട് 5ന് നട തുറക്കുമെങ്കിലും അഭിഷേകവും പൂജക ളും 31ന് പുലർച്ചെ 3ന് മാത്രമേ തുടങ്ങു. ജനുവരി 11ന് ആണ് എരുമേലി പേട്ട തുള്ളൽ. 13ന് പമ്പവിളക്കും പമ്പാസദ്യയും. 14ന് മകരവിളക്ക്.