കൊളച്ചേരി :- ബി.ജെ.പി കൊളച്ചേരി പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ ബൂത്ത് പ്രസിഡണ്ടുമാരെ പ്രഖ്യാപിച്ചു. ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബേബി സുനാഗർ, ശ്രീകുമാർ , വാർഡ് മെംബർ ഗീത വി.വി, ബിജു.പി എന്നിവർ സംസാരിച്ചു.
ബൂത്ത് നമ്പർ 152 ൽ ചന്ദ്രിക കെ.വി,153 ൽ മധു എം.വി, 154 ൽ സതീശൻ എന്നിവരെ പ്രസിഡണ്ടുമാരായി തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിമാരായി രഞ്ജിത.പി, ബാബു കെ.ടി, സരള.സി എന്നിവരേയും തിരഞ്ഞെടുത്തു. നിയുക്ത പ്രസിഡണ്ട്, ജനറൽ സെക്രട്ടറിമാരെ സംസ്ഥാന കൗൺസിൽ മെമ്പർമാർ ഷാൾ അണിയിച്ച് അനുമോദിച്ചു.