കമ്പിൽ :- കഴിഞ്ഞ ദിവസം കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറുന്നതിനിടെ വീണ് മരിച്ച പാട്ടയത്തെ താഹിറാ മൻസിലിൽ താമസിക്കുന്ന ഖാസിം മൗലവി (62) യുടെ ഖബറടക്കം ഇന്ന് ഡിസംബർ 21 ശനിയാഴ്ച ളുഹർ നമസ്ക്കാരത്തിന് ശേഷം കമ്പിൽ മൈതാനിപ്പളളി ഖബർസ്ഥാനിൽ നടക്കും.
പരേതരായ നെരിയൻ അസ്സൈനാർ ഹാജിയുടെയും പള്ളിച്ചുമ്മയുടെയും മകനാണ് ഖാസിം. വിവിധ മഹല്ലുകളിൽ ഖത്തീബായും മദ്റസ്സ മുഅല്ലിമായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ : ചെറിയ കുഞ്ഞിക്കണ്ടിയിലകത്ത് ഫാത്തിമ എന്ന കുഞ്ഞാത്തു
മക്കൾ : താഹിറ സി.കെ , നസീറ സി.കെ
മരുമക്കൾ : സൈഫുദ്ധീൻ നിടുവാട്ട്, അനസ് പള്ളിപ്പറമ്പ്
സഹോദരങ്ങൾ : പരേതരായ പൊമ്മാണിച്ചി മുഹമ്മദ് ഹാജി, അബ്ദുള്ള ഹാജി കളറോഡ്, അലീമ, ആയിഷ, മറിയം, ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്.