ചെറുവത്തൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

 


ചെറുവത്തൂര്‍:- തോട്ടംഗേറ്റിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ചെറുവത്തൂര്‍ പള്ളിക്കണ്ടം സ്വദേശിനിയും തൃക്കരിപ്പൂര്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിനിയുമായ അബ്ദുറഹിമാന്റെ മകള്‍ ഫാത്തിമത്ത് റഹീസയാണ് മരണപ്പെട്ടത്. 

സഹോദരന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പാചകവാതക സിലിണ്ടറുമായി പോകുന്ന ലോറി ഇടിച്ചാണ് അപകടം.

Previous Post Next Post