പെരളശ്ശേരി :- പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രോത്സവം 19 മുതൽ 26 വരെ നടക്കും. വ്യാഴാഴ്ച രാത്രി എട്ടിന് ക്ഷേത്രം തന്ത്രി ഇരുവേശ്ശി പുടവരില്ലത്ത് പ്രസാദ് നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റും. 20, 21, 24, 25 തീയതികളിൽ രാവിലെ 6.30-ന് മേളത്തോടുകൂടി ആനപ്പുറത്ത് എഴുന്നള്ളത്ത്, ഒൻപതിന് നാദസ്വരം എന്നിവയുണ്ടാകും. ഉത്സവദിവസങ്ങളിൽ രാവിലെ 10-ന് ഓട്ടൻതുള്ളൽ, ഉച്ചയ്ക്ക് 2.30-ന് അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ചാക്യാർകൂത്ത്, വൈകിട്ട് നാലിന് തായമ്പക, കേളി, കൊമ്പുപറ്റ്, കാഴ്ചശീവേലി, പഞ്ചവാദ്യത്തോടും നാദസ്വരത്തോടും കൂടി ആനപ്പുറത്ത് എഴുന്നള്ളത്ത്, രാത്രി ഒൻപതിന് തിടമ്പ് നൃത്തം.
ഡിസംബർ 25-ന് രാവിലെ 10-ന് സമർപ്പണ കോയമ്പത്തൂരിന്റെ ഭരതനാട്യം, മോഹിനിയാട്ടം, രാത്രി 10-ന് പള്ളിവേട്ട, അരയാൽത്തറയിൽ എഴുന്നള്ളിച്ച് പൂജ, തിടമ്പനൃത്തം, പാണ്ടിമേളത്തോടെ തിരിച്ചെഴുന്നള്ളത്ത്, തിടമ്പ് നൃത്തം, പള്ളിക്കുറുപ്പ്, 26-ന് കൊടിയിറക്കൽ. ഉത്സവ ദിവസങ്ങളിൽ പ്രസാദസദ്യയുണ്ടാകും.