ധർമ്മശാലയിൽ സ്‌കൂട്ടറും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് ചേലേരിമുക്ക് സ്വദേശിയായ വിദ്യാർത്ഥി മരണപ്പെട്ടു






ധർമ്മശാല :- ധർമ്മശാലയിൽ കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസിനു സമീപം സ്‌കൂട്ടർ അപകടത്തിൽ ചേലേരിമുക്ക് സ്വദേശിയായ വിദ്യാർത്ഥി മരണപ്പെട്ടു. ആംസ്റ്റക് കോളേജ് യൂണിയൻ ചെയർമാനും രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയുമായ പി.സി മുഹമ്മദ് (19) ആണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പള്ളിപ്പറമ്പിലെ സൽമാൻ ഫാരിസിനെ കണ്ണൂർ എ കെ ജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. 

ഇവർ സഞ്ചരിച്ച സ്‌കൂട്ടറും എതിരെ വന്ന ഇൻഡേൻ ഗ്യാസ് കൊണ്ടുപോവുകയായിരുന്ന ഗുഡ്സ് ഓട്ടോയും കൂട്ടിയിട്ടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ ഉടൻ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് കോളേജിലെ അധ്യാപകരും സഹപാഠികളും ഉൾപ്പെടെ ആശുപത്രിയിലെത്തി.




Previous Post Next Post