കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ തെരുവ്നായ ആക്രമണം ; റെയിൽവേ, കോർപ്പറേഷൻ അധികൃതർ മനുഷ്യാവകാശ കമ്മീഷന് മുന്നിൽ ഹാജരായി


കണ്ണൂർ :- കണ്ണൂർ റെയിൽവേ സ്റ്റേഷനിലും പ്ലാറ്റ്ഫോമിലും പരിസരത്തുമായി 25 പേരെ നായകടിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ് നടത്തി. റെയിൽവേ, കോർപ്പറേഷൻ അധികൃതർ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന് മുന്നിൽ ഹാജരായി മറുപടി നൽകി. നവംബർ 27-ന് 25-ഓളം യാത്രക്കാരെയാണ് തെരുവുനായ കടിച്ചത്. സ്റ്റേഷനിലും പ്ലാറ്റ്ഫോമിലും തെരുവുനായകളുടെ ശല്യം കുറഞ്ഞതായി സ്റ്റേഷൻ മാനേജർ എസ്.സജിത്‌കുമാർ കമ്മിഷനെ അറിയിച്ചു. 

തെരുവുനായകളെ പിടിക്കാനും കൂട്ടിലടയ്ക്കാനും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് കോർപ്പറേഷനെ പ്രതിനിധാനം ചെയ്ത് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ കോർപ്പറേഷൻ രണ്ട് കൂടുകൾ ഒരുക്കിയിട്ടുണ്ട്. പട്ടിപിടിത്തക്കാരുടെ ഫോൺ നമ്പർ എല്ലാ വാർഡുകളിലും പ്രദർശിപ്പിക്കും. അവർക്കുള്ള വേതനം മൃഗസംരക്ഷണവകുപ്പ് അധികൃതരുമായി ചർച്ച ചെയ്ത് തീരുമാനിക്കും. ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് നായകളെ വന്ധ്യം കരിക്കുന്നത് കൂടുതൽ ഊർജിതമാക്കുമെന്നും കോർപ്പറേഷൻ ആരോഗ്യവിഭാഗം കമ്മിഷനെ അറിയിച്ചു.

Previous Post Next Post