ന്യൂഡൽഹി :- മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബിൽ നിന്നുള്ള കർഷകർ സമരവുമായി വീണ്ടും ഡൽഹിയിലേക്ക്. 250 കർഷക യൂണിയനുകൾ ഉൾപ്പെടുന്ന സംയുക്‌ത കിസാൻ മോർച്ച (രാഷ്ട്രീയേതര വിഭാഗം), കിസാൻ മസ്‌ദൂർ മോർച്ച (കെഎംഎം) എന്നിവയുടെ നേതൃത്വത്തിൽ ഡിസംബർ 6ന് ഡൽഹിയിലേക്ക് കർഷകർ കാൽനട സമരജാഥ ആരംഭിക്കും.
ഖനൗരി അതിർത്തിയിൽ മരണം വരെ നിരാഹാരമിരിക്കുന്ന എസ്കെഎം നേതാവ് ജഗ്ജീത്സിങ് ധല്ലേവാളിൻ്റെ സമരം തുടരുമെന്നും കെഎംഎം പ്രസിഡന്റ് സർവാൻ സിങ് പാഡേർ പറഞ്ഞു. കേരളം, ഉത്തരാഖണ്ഡ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഡിസംബർ 6ന് കർഷക സംഘടനകൾ നിയമസഭാ മാർച്ച് നടത്തുമെന്നും എസ്കെഎം നേതാവ് ഗുർമീത് സിങ് മങ്കത്ത് പറഞ്ഞു. ഹരിയാനയോട് ചേർന്നുള്ള ശംഭു, ഖനൗരി അതിർത്തികളിൽ കഴിഞ്ഞ ഫെബ്രുവരി 13 മുതൽ കർഷകർ സമരത്തിലാണ്.