പെരുമാച്ചേരി :- പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയം ഡോ മൻമോഹൻ സിംഗ് - എം.ടി വാസുദേവൻ നായർ അനുസ്മരണ സദസ് സംഘടിപ്പിച്ചു. വായനശാല മന്ദിരത്തിൽ നടന്ന ചടങ്ങിൽ വായനശാല പ്രസിഡൻ്റ് സി.ഒ അനന്തൻ അധ്യക്ഷത വഹിച്ചു
കെ.എം നരായണൻ മാസ്റ്റർ, എ.കെ കുഞ്ഞിരാമൻ , ശിവരാമൻ , കൃഷ്ണൻ.എ അശോകൻ മടപ്പുരക്കൽ, രഞ്ജിത്ത് , ശ്രീജേഷ് സി.ഒ , തുടങ്ങിയവർ അനുസ്മരിച്ച് സംസാരിച്ചു . ചടങ്ങിന് വായനശാല സെക്രട്ടറി ഒ.സി പ്രദീപ് കുമാർ സ്വാഗതവും റൈജു പി.വി നന്ദിയും പറഞ്ഞു.