ആഫിയ ക്ലിനിക്കും പ്രിയദർശിനി സാംസ്കാരിക വേദിയും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ചേലേരി :- ആഫിയ ക്ലിനിക്കും പ്രിയദർശിനി സാംസ്കാരിക വേദിയും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നൂഞ്ഞേരി എൽ പി സ്കൂളിൽ നടന്ന ക്യാമ്പ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. ആഫിയ ക്ലിനിക്കിന്റെ പ്രവർത്തനം തികച്ചും മാതൃകാപരമാണെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് അഭിപ്രായപ്പെട്ടു 

ക്യാമ്പിൽ അസ്ഥിരോഗ വിഭാഗം ഡോക്ടർ മുഹമ്മദ് സിറാജിന്റെ (Consultant Orthopaedic Surgeon) നേതൃത്വത്തിൽ സൗജന്യ അസ്ഥിബല നിർണയവും, പരിശോധനയും, ഡോക്ടർ ജയലക്ഷ്മിയുടെ (General Practitioner, Afiya Clinic) നേതൃത്വത്തിൽ ജീവിതശൈലി രോഗനിർണയവും നടത്തി. നിരവധിപേർ ക്യാമ്പിൽ പങ്കെടുത്തു.

Previous Post Next Post