ചേലേരി :- മജ്‌ലിസ് എഡ്യൂക്കേഷൻ ബോർഡ് സംഘടിപ്പിക്കുന്ന ഖുർആൻ വെളിച്ചമാണ് വഴികാട്ടിയും എന്ന ക്യാമ്പയിന്റെ ഭാഗമായി ചേലേരിമുക്ക് അൽ മദ്റസത്തുൽ ഇസ്ലാമിയയിൽ ഖുർആൻ എക്സിബിഷൻ സംഘടിപ്പിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.അബ്ദുൾ മജീദ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു
ഇസ്ലാമിക ചരിത്രം, സ്റ്റിൽ മോഡലുകൾ, ഓഡിയോ വീഡിയോ അവതരണങ്ങൾ, കൈ കൊണ്ട് എഴുതിയ ഖുർആൻ, വിദ്യാർത്ഥികളുടെ അവതരണം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു. വിശുദ്ധ ഖുർആന്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കാൻ ഉതകുന്ന രീതിയിൽ സംഘടിപ്പിച്ച രണ്ട് ദിവസങ്ങളിലായി നടന്ന എക്സിബിഷൻ കാണാൻ നിരവധി പേർ എത്തിച്ചേർന്നു..പ്രോഗ്രാം കൺവീർ മുഹമ്മദ് എം വി, പ്രിൻസിപ്പൽ സുഹൈർ മുഹമ്മദ് ചാലാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.