കുറ്റ്യാട്ടൂർ:- ശിവക്ഷേത്രത്തിന് സമീപം സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കുന്ന് നിരത്തുന്നത് വില്ലേജ് അധികൃതർ തടഞ്ഞു.
കുന്നിടിക്കുന്നത് സംബന്ധിച്ച പരാതിയിൽ തഹസിൽദാരുടെ നിർദ്ദേശപ്രകാരമാണ് നടപടി. ജെസിബി മയ്യിൽ പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കാൻ ഏൽപിച്ചു.
വില്ലേജ് ഓഫീസർ വി പി ദിനേശ് കുമാർ, ജീവനക്കാരായ പി വി രജീഷ്, കെ ഷാജി, പി ജനാർദ്ദനൻ, മയ്യിൽ സ്റ്റേഷൻ എസ് ഐ സന്തോഷ് കുമാറും സംഘവും പരിശോധനയിൽ പങ്കെടുത്തു.